കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ കണ്ണൂർ അഴീക്കൽ കൊവ്വലൊടി ആയങ്കി വീട്ടിൽ അർജുനെന്ന് കസ്റ്റംസ്. ഇയാളെ കസ്റ്റഡിയിൽ കിട്ടണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 14 ദിവസം ആവശ്യപ്പെട്ടെങ്കിലും കോടതി ഏഴുദിവസത്തെ കസ്റ്റഡി അനുവദിച്ചു.
മൊബൈൽ ഫോൺ രേഖകളുടെയും ഒന്നാം പ്രതി മുഹമ്മദ് െഷഫീഖ് നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് അർജുനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കടത്തിക്കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങാൻ ഏർപ്പാടാക്കിയത് അർജുനെയാണെന്നാണ് െഷഫീഖിെൻറ മൊഴി.
ചില നിരോധിത കള്ളക്കടത്ത് സാധനങ്ങളുമായി െഷഫീഖ് എത്തുമെന്ന് അറിയാമായിരുെന്നന്ന് അർജുൻ വെളിപ്പെടുത്തി. ഇത് കൈമാറുേമ്പാൾ 45,000 രൂപ പ്രതിഫലമായി െഷഫീഖിന് ലഭിക്കും. ഇതിൽ 15,000 രൂപ റമീസിനുള്ളതായിരുന്നു എന്നാണ് അർജുൻ മൊഴി നൽകിയത്. കൂടാതെ, തെൻറ കാറിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകരിൽനിന്ന് ഒളിച്ചിരിക്കുമ്പോൾ മൊബൈൽഫോൺ പുഴയിൽ പോയെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, ഈ വിവരങ്ങൾ െഷഫീഖിെൻറ മൊഴിക്ക് വിരുദ്ധമാണ്.
ഇരുവരും തമ്മിലെ വാട്സ്ആപ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നതിെൻറ തെളിവാണ്. അർജുൻ കരിപ്പൂരിലെത്തിയത് ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷിന്റെ കാറിലായിരുന്നു. എന്നാൽ, കാറിെൻറ യഥാർഥ ഉടമ അർജുനാണ്. സജേഷ് ബിനാമി മാത്രമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കാര്യമായ വരുമാനമില്ലെങ്കിലും അർജുൻ ആഡംബര ജീവിതമാണ് നയിച്ചത്. ധാരാളം ചെറുപ്പക്കാരെ സ്വർണ കള്ളക്കടത്ത് കാരിയർമാരായി ഇയാൾ ഉപയോഗിച്ചിരുന്നു. കള്ളക്കടത്ത് സ്വർണം എത്തിയാൽ തട്ടിയെടുക്കാനും ചില സ്വർണക്കടത്ത് സംഘത്തിന് സുരക്ഷയൊരുക്കാനും യുവാക്കളെ അർജുൻ ഉപയോഗിച്ചിരുന്നു.
മൊബൈൽ ഫോണോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെയാണ് അർജുൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് തെളിവുകൾ നശിപ്പിക്കാനുള്ള മനപ്പൂർവ ശ്രമത്തിെൻറ ഭാഗമാണ്. ഇതുവരെ ലഭിച്ച വിവരങ്ങളിൽനിന്ന്, പ്രതിക്ക് അന്തർസംസ്ഥാന കള്ളക്കടത്ത് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.