കൊണ്ടോട്ടി: ഇന്‍ഡിഗോ വിമാനക്കമ്പനിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് താളംതെറ്റിയ സര്‍വിസുകള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ സാധാരണ നിലയിലായി.
ഒരാഴ്ചയായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടതായി ഡയറക്ടര്‍ മുകേഷ് യാദവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രതിസന്ധി തരണംചെയ്യാന്‍ വിവിധ വിഭാഗങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കിയതെന്നും ഇത് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരില്‍നിന്ന് ദിവസവും 70 വിമാനങ്ങളാണ് സര്‍വിസ് നടത്തുന്നത്. ഇതില്‍ 24 സര്‍വിസുകളാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടത്തുന്നത്. എട്ട് രാജ്യാന്തര സര്‍വിസുകളും 16 ആഭ്യന്തര സര്‍വിസുകളും ഇതിലുള്‍പ്പെടും.
ഈ കമ്പനിയുടെ ചില സര്‍വിസുകള്‍ റദ്ദാക്കുകയും മറ്റുള്ളവ വൈകുകയും ചെയ്തിരുന്നു. സി.ഐ.എസ്.എഫ്, കസ്റ്റംസ്, ഇന്‍ഡിഗോ വിമാനക്കമ്പനി, മറ്റു കമ്പനികള്‍ എന്നിവയുമായി യോജിച്ചുള്ള നീക്കങ്ങളിലൂടെയാണ് പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിച്ചതെന്ന് വിമാനത്താവള ഡയറക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.