Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസ് പ്രതികളെ ജയിൽ മാറ്റാൻ കസ്റ്റംസ് നീക്കം
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിൽ മാറ്റാനൊരുങ്ങി കസ്റ്റംസ്. ഇവർക്കെതിരായ ജയിൽ വകുപ്പിന്‍റെ റിപ്പോർട്ട് പരിഗണിച്ചാണ് നീക്കം. സരിത്തിനേയും റമീസിനേയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാനാണ് കസ്റ്റംസ് നീക്കം. പ്രതികളുടെ കൂടി സമ്മതപ്രകാരമായിരിക്കും ജയിൽ മാറ്റം.
പ്രതികൾ ജയിൽ നിയമങ്ങൾ അനുസരിക്കാൻ തയാറാവുന്നില്ലെന്നതാണ് ജയിൽ വകുപ്പിന്‍റെ പ്രധാന ആക്ഷേപം. റമീസ് സെല്ലിൽ ലഹരി ഉപയോഗിച്ചുവെന്ന് ജയിൽ വകുപ്പ് റിപ്പോർട്ടിലുണ്ട്. സരിത്ത് ഇതിന് കാവൽ നിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികൾ നിരന്തരമായി പുറത്ത് നിന്ന് ഭക്ഷണം ആവശ്യപ്പെടുന്നു. ജൂലൈ അഞ്ചാം തീയതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് ജയിൽ വകുപ്പിന്‍റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.