കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമാകുന്ന സമാനസംഭവങ്ങൾ നേരേത്തയും. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടുന്നതായാണ് പരാതി. എന്നാൽ, ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ മോഷണ കേസിൽ അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്.
കഴിഞ്ഞവര്‍ഷം വിലകൂടിയ വാച്ച് മോഷണം പോയത് വിവാദമായിരുന്നു. പിന്നീട് ഇത് കണ്ടെത്തി. യാത്രക്കാര്‍ കസ്റ്റംസ് ഹാളിൽ മറന്നുവെക്കുന്ന സാധനങ്ങൾ രേഖപ്പെടുത്തുന്നതിനായി രജിസ്റ്റർ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കാണാതായ പരാതിയില്‍ ചിലത് യാത്രക്കാര്‍ ഗള്‍ഫില്‍ മറന്നുവെച്ചതും കരിപ്പൂരിൽ എത്തിയ ശേഷം നഷ്ടമായവയുമുണ്ട്.
യാത്രക്കാരുടെ നിരന്തര ആവശ്യത്തെതുടർന്ന് രണ്ട് വർഷംമുമ്പ് പീറ്റർ കെ. എബ്രഹാം എയർപോർട്ട് ഡയറക്ടറായിരിക്കെയാണ് എക്സ്റേ മെഷീനുള്ള ഭാഗത്ത് സി.സി.ടി.വി കാമറ സ്ഥാപിച്ചത്. തുടർന്ന്, പരാതികളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.