കൊളത്തൂർ: മണലെടുത്തും മണ്ണെടുത്തും പിടിക്കപ്പെടുന്ന വാഹനങ്ങൾ മാറ്റാത്തത് കുടുംബങ്ങൾക്ക് ദുരിതമാകുന്നു. കൊളത്തൂർ പൊലീസ് സ്റ്റേഷന് സമീപത്തെ വീടുകൾക്ക് മുമ്പിലാണ് തൊണ്ടി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. കാട് മൂടിയ നിലയിലുള്ള വാഹനങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
അനധികൃത മണലെടുപ്പിനിടെയും ചെങ്കൽ ഖനനത്തിനിടെയും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണിവ. വർഷങ്ങളായി ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ വലിയ മുറവിളികൾക്കൊടുവിൽ മാറ്റിയിരുന്നു. പിന്നെയും വാഹനങ്ങൾ നിറഞ്ഞു. പെരിന്തൽമണ്ണ റോഡ്, വളാഞ്ചേരി റോഡ്, മലപ്പുറം റോഡ് എന്നിവിടങ്ങളിൽ റോഡിന് ഇരുവശത്തായി തൊണ്ടി വാഹനങ്ങൾ നിറഞ്ഞിട്ടുണ്ട്.
പൊലീസ് കൊണ്ടിട്ട വാഹനങ്ങൾ മാറ്റാൻ ഇനി ആരോട് പരാതിപ്പെടണമെന്ന് ഇവർക്കറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.