Posted On
date_range Updated On
date_range ശ്രീജിത്തിെൻറ കസ്റ്റഡി മരണം: ഹരജി അടുത്ത ആഴ്ച പരിഗണിക്കും
കൊച്ചി: ശ്രീജിത്തിെൻറ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി അടുത്ത ആഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിെൻറ നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. അടുത്ത ആഴ്ച നിലപാട് വ്യക്തമാക്കാമെന്ന് സർക്കാർ കോടതിെയ അറിയിച്ചു. തുടർന്നാണ് കേസ് മാറ്റിയത്. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിെൻറ ഭാര്യ നല്‍കിയ ഹരജിയില്‍ അന്ന് പൊലീസും വിശദീകരണം നല്‍കും.
അതിനിടെ കേസിലെ നാലാം പ്രതിയായ വാരാപ്പഴ എസ്.െഎ ദീപക് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നായിരുന്നു കഴിഞ്ഞതവണ കേസ് പരിഗണിക്കവെ അവധിക്കാല ബഞ്ചിെൻറ വിമര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.