കസ്റ്റഡി മരണം; കുറ്റക്കാ​ർക്കെതിരെ കർശന നടപടിയെന്ന്​ മുഖ്യമന്ത്രി

തിരുവന്തപുരം: ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി രാജ്​കുമാർ പീരുമേട്​ സബ്​ജയിലിൽ മരിച്ച സംഭവത്തിൽ കുറ്റക്കാ രെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാക ുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

രാജ്​കുമാറിന്​ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന ്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ജൂൺ 16ന്​ കസ്​റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീരുമേട്​ സബ്ജയിലിൽ കഴിയവെ മരിച്ചത്.പൊലീസിന്‍റെ കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
രാജ്​കുമാറിനെ 12 ന്​ തന്നെ പൊലീസിനെ ഏൽപ്പിച്ചിരുന്നുവെന്നും എന്നാൽ 16നാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇതിൽ ദുരൂഹതയുള്ളതായി പ്രതിയെ കൈമാറിയ നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ്​ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Custody death- Pinarayi Vijayan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.