കുസാറ്റ്: അടിയന്തര സിൻഡിക്കേറ്റ് ചേരും -മന്ത്രി ആർ. ബിന്ദു

തിരൂർ: കഴിഞ്ഞ ദിവസം കുസാറ്റിലുണ്ടായ ദാരുണമായ സംഭവത്തെ തുടർന്ന് തിങ്കളാഴ്ച സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംഭവം സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും പരിശോധിക്കും. പരിപാടിയുടെ സംഘാടകരായ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഭാഗം കേൾക്കും. തുടർന്ന് സർവകലാശാല വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സാങ്കതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും സി.ഇ.ടിയിലെ ആർക്കിടെക്ചറൽ വിഭാഗത്തിലെ പ്രൊഫസർമാരും ഉൾക്കൊള്ളുന്ന സംഘം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. തുടർന്ന് ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് സംഘാടനം എങ്ങനെ നടത്തണം പ്രോട്ടോകോൾ സംബന്ധിച്ച് വിശദമായ നിർദേശങ്ങൾ സമർപ്പിക്കാനും കുസാറ്റിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷണത്തിലൂടെ കണ്ടെത്താനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടറായ ഡോ. എം.എസ് രാജശ്രീയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിക്കും.

Tags:    
News Summary - Cusat: An emergency syndicate will join - Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.