നോട്ട് അസാധുവാക്കൽ: ബജറ്റിനെ ഗുരുതരമായി ബാധിക്കും -ധനമന്ത്രി

തിരുവനന്തപുരം: നോട്ട് അസാധുവാക്കൽ ഉണ്ടാക്കിയ വരുമാന നഷ്ടവും അനിശ്ചിതത്വവും സംസ്ഥാന ബജറ്റിനെ ഗുരുതരമായി ബാധിക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. നിലവിലെ പ്രതിസന്ധി ബജറ്റ് തയാറാക്കുന്നതിന് ഒരു കാലത്തുമില്ലാത്ത അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത സാമ്പത്തിക വർഷം സംസ്ഥാന സർക്കാറിനുണ്ടായേക്കാവുന്ന ചെലവ്, വരുമാനം എത്ര കുറയുമെന്ന കാര്യങ്ങളിലൊന്നും ഒരു ധാരണയുമില്ല. പിന്നെങ്ങനെ സംസ്ഥാന ബജറ്റ് തയാറാക്കും. ജി.എസ്.ടി. നടപ്പാക്കാനാവുമോ എന്ന കാര്യത്തിൽ ധാരണയില്ല. ജനുവരി അവസാനവാരത്തോടെ സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ അൽപം കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും യഥാസമയത്ത് ബജറ്റ് അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ സർക്കാറിന്‍റെ ചെലവില്‍ 1,000 കോടിയുടെ കുറവുണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന ബജറ്റിൽ കിഫ്ബി വഴി 8000 നിർമാണമേഖലയിൽ ചെലവഴിക്കാനാണ് ആലോചന. പിന്നെ വരുന്ന ബജറ്റിൽ 20,000 കോടി ചെലവഴിക്കുന്നതോടെ കേരളത്തിന്‍റെ നിർമാണമേഖല സജീവമാകുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - currency demonetisation will affect state budget thomas issac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.