കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ സാംസ്കാരിക കൂട്ടായ്മയായ ‘ഇ. ഞാറ്റുവേല’ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ പ്രതിഷേധിച്ചു. ഗൗരി ലേങ്കഷിനെ വെടിെവച്ചുകൊന്നത് ഞെട്ടിക്കുന്നതാണ്. വർഗീയതക്കും മാഫിയ രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരെ അവർ എടുത്ത ശക്തമായ നിലപാടാണ് ഈ കൊലക്ക് നിദാനം എന്ന് ഒറ്റനോട്ടത്തിൽത്തന്നെ അനുമാനിക്കാവുന്നതാണ്.
ഗോവിന്ദ് പൻസാരേക്കും നരേന്ദ്ര ധാബോൽക്കർക്കും എം.എം. കൽബുർഗിക്കും ശേഷം ഇത്തരത്തിൽ നാലാമത്തെ കൊലപാതകമാണ് വളരെക്കുറഞ്ഞൊരു കാലയളവിൽ നടക്കുന്നത് എന്ന വസ്തുത പേടിപ്പിക്കുന്നതാണ്. മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്നവർക്കുനേരെ കൊടിയ ആക്രമണങ്ങൾ ഉണ്ടാകുന്നതിനെതിരെ വമ്പിച്ച പ്രതിരോധവും ജനരോഷവും ഉണ്ടായില്ലെങ്കിൽ ഭാവി ഇരുട്ടിലാകുമെന്നും സംയുക്ത പ്രസ്താവന മുന്നറിയിപ്പു നൽകുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും കർണാടക മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇന്ത്യയിലെ പൗരർ എന്ന നിലയ്ക്ക് തങ്ങൾ ആവശ്യപ്പെടുകയാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
കെ. ജി. ശങ്കരപ്പിള്ള, വി. കെ. ശ്രീരാമൻ, എം. എ. ബേബി, പി. പി. രാമചന്ദ്രൻ, എം. ബി. രാജേഷ് എം. പി, കെ. വി. അബ്ദുൾ ഖാദർ എം. എൽ. ഏ, ബാബു അബ്ദുൾ ഗഫൂർ, കെ. സി. നാരായണൻ, റഫീക്ക് അഹമ്മദ്, ബാബു നമ്പൂതിരി, ഡോ. എം. വി. നാരായണൻ, സുനിൽ പി. ഇളയിടം, ഡോ. എസ്. ശാരദക്കുട്ടി, ഇ. പി. രാജഗോപാലൻ, ടി. ഡി. രാമകൃഷ്ണൻ, അൻവർ അലി, മുരളി വെട്ടത്ത്, കെ. എം. അബ്ദുൾ ഗഫൂർ, പി. എൻ. ഗോപീകൃഷ്ണൻ, പ്രമോദ് രാമൻ, സി. എസ്. ചന്ദ്രിക, പി. രാമൻ, സുജ സൂസൻ ജോർജ്, സിതാര എസ്, ഇർഷാദ്, എം. ആർ. രാജൻ, ശീതൾ ശ്യാം, അച്ചു ഉള്ളാട്ടിൽ, ഗീത ശ്രീരാമൻ, കവിത ബാലകൃഷ്ണൻ, ഗിരിജ പാതേക്കര, ഡോ. എൻ. മോഹൻദാസ്, നിരഞ്ജൻ ടി. ജി, കെ. എ. സൈഫുദ്ദീൻ, ഫാ. പത്രോസ് ഒ. ഐ. സി, അഡ്വ. ആതിര പി.എം, ഡോ. ആരതി പി. എം, അഡ്വ. രാധിക പദ്മാവതി, ഡോ. ശ്രീലത രജീവ്, പി. എസ്. ഷാനു, സുനിൽ നമ്പു, ഡോ. മഹേഷ് മംഗലാട്ട്, കമറുദീൻ ആമയം, ധനം എൻ. പി, കെ. ആർ. വിനയൻ, ഫിറോസ് കെ. പടിഞ്ഞാർക്കര, അക്ബർ എം. എ, ഹാഷ്മി താജ് ഇബ്രാഹിം, കെ. ഗോവിന്ദൻ, ഡോ. മ്യൂസ് മേരി, ഡോ. വി. രമാകുമാരി, പി. വി. ഷാജികുമാർ, ബി. കെ. ഹരിനാരായണൻ, അനു പാപ്പച്ചൻ, ഐ. പി. സക്കീർ ഹുസൈൻ, എ. ആർ. പ്രസാദ്, ഒമർ ഷെറീഫ്, കെ. പി. എൻ. അമൃത, ഡോ. അമൃത ഷജിൻ, ഡോ. നജീബ് അഹമ്മദ്, ഫൈസൽ ബാവ, അഡ്വ. സ്മിത ഗിരീഷ്, ഹരിഹരസൂനു തയ്യൂർ, ഷൈൻ രാജ് എൻ. വി, ധന്യ ലാൽ സിംഗ്, ജിജി ജോഗി, സുനിത നാരായണൻ, ബിനോയ് പി. സി, ഡോ. വിനി ദേവയാനി, സി. പി. ബാലസുബ്രഹ്മണ്യൻ, അഷ്റഫ് പേങ്ങാട്ടയിൽ, സ്വാതി ജോർജ്ജ്, ജോയ് ഗോപൻ, സജിത് മരയ്ക്കാർ, മനൂപ് ചന്ദ്രൻ, ഡോ. സുശാന്ത് ബി, ഡോ. ഹരികൃഷ്ണൻ, മനോഹരൻ വി. പേരകം, ഇ. എ. സലിം, സോഫിയ ഷാജഹാൻ, മനോജ് കുറൂർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.