സി.എസ്.ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയില്‍

സി.എസ്.ആർ. ഫണ്ടിൽ ഉള്‍പ്പെടുത്തി പകുതിവിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത് മൂവാറ്റുപുഴ പൊലീസാണ്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്‌സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ തട്ടിപ്പില്‍ കൂടെ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി.

അതേസമയം, തട്ടിപ്പില്‍ കൂടുതല്‍ പരാതികളാണുള്ളത്. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെയും ആരോപണമുണ്ട്. മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്. പരാതികളില്‍ പൊലീസ് നടപടി ഇന്നുണ്ടാകുമെന്നാണ് വിവരം. 48 പേര്‍ക്ക് വടക്കാഞ്ചേരിയില്‍ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരം.

പണം മടക്കി നല്‍കാമെന്ന് ഉറപ്പിന്‍മേല്‍ പണം നഷ്ടമായവര്‍ പരാതി നല്‍കാത്ത സാഹചര്യവുമുണ്ട്. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ബുഷറാ റഷീദിനെതിരെയാണ് പരാതി. ബുഷറ റഷീദിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ സീഡ് സൊസൈറ്റി രൂപവൽകരിച്ചു എന്നാണ് ആരോപണം. തട്ടിപ്പില്‍ കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസില്‍ ഡി.വൈ.എഫ്.ഐ പരാതി നല്‍കി. ബുഷറാ റഷീദിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണമാണ് വടക്കാഞ്ചേരിയില്‍ നടക്കുന്നത്.

Tags:    
News Summary - CSR fund fraud Ananthu Krishnan's vehicles in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.