പത്തനംതിട്ട: മന്ത്രി വീണാ ജോർജിന് സി.പി.എം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിൽ ചേർന്ന എ.ജി. ഉണ്ണികൃഷ്ണനും വിമർശനം നേരിട്ടു. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ ചൊല്ലിയാണ് വിമർശനം തുടങ്ങിയത്. പത്തനംതിട്ട ലോക്കൽകമ്മിറ്റിയിൽ ഉൾപ്പെട്ട ജനപ്രതിനിധിയാണ് വിമർശനത്തിന് തുടക്കമിട്ടത്. മറ്റ് ചിലരും ഇത് ആവർത്തിച്ചു. വീണയ്ക്ക് മാത്രം ഇത്തരത്തിൽ പ്രതിജ്ഞയെടുക്കാൻ ഇളവ് നൽകിയതെന്തിനെന്ന് പാർട്ടി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടാതെ മന്ത്രിയുടെ പ്രവർത്തന ശൈലിയെയും അംഗങ്ങൾ ചോദ്യംചെയ്തു. ഫോൺ വിളിച്ചാൽ എടുക്കാറില്ല. തിരക്കിലാണെങ്കിൽ എപ്പോഴെങ്കിലും തിരിച്ചുവിളിക്കാനുള്ള മര്യാദപോലും കാണിക്കാറിെല്ലന്നും അംഗങ്ങൾ പറഞ്ഞു. പാർട്ടി ജില്ല കമ്മിറ്റി അംഗങ്ങൾപോലും വിളിച്ചാൽ മന്ത്രി ഫോൺ എടുക്കുന്നില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളായ ജില്ല സ്റ്റേഡിയം നവീകരണവും അബാൻ ഫ്ലൈ ഒാവറും നടപ്പാക്കാനാവാത്തത് മന്ത്രി വിശദീകരിക്കണം. പാർട്ടിയെ അറിയിക്കാതെയാണ് പ്രാദേശികതലത്തിൽ മന്ത്രി പരിപാടികളിൽ പെങ്കടുക്കുന്നത്. അതേസമയം സി.പി.െഎയിലെ നേതാക്കളെല്ലാം സന്ദർശനങ്ങൾ അറിയുന്നുണ്ട്, പങ്കെടുക്കാറുമുണ്ട്. അവർക്കാണ് മന്ത്രിയുമായി കൂടുതൽ സ്വാതന്ത്ര്യമെന്നും വിമർശനമുണ്ടായി. ഗ്രൂപ് ചർച്ചയിൽ വരാത്തകാര്യങ്ങൾ പോലും പ്രതിനിധികൾ വേദിയിൽ പറഞ്ഞു.
മുന്നാക്ക വികസന കോർപറേഷൻ അംഗം എ.ജി ഉണ്ണികൃഷ്ണനെതിരെയും പ്രതിനിധികൾ രംഗത്തെത്തി. ബി.ജെ.പിയിൽനിന്ന് വിട്ടുവന്നെങ്കിലും ഉണ്ണികൃഷ്ണന് ഇപ്പോഴും സംഘപരിവാർ മനസ്സും ബന്ധവുമെന്നായിരുന്നു അംഗങ്ങൾ ഉന്നയിച്ചത്. കിട്ടിയ സ്ഥാനംകൊണ്ട് പാർട്ടിക്ക് ഉണ്ടാക്കിത്തന്ന നേട്ടങ്ങൾ വിശദീകരിക്കണം. അദ്ദേഹം നിയന്ത്രിക്കുന്ന സൊസൈറ്റിയിൽ കൂടുതലും ബി.ജെ.പിക്കാരാണെന്നും ഉണ്ണികൃഷ്ണെൻറ ഏരിയ കമ്മിറ്റിയിൽ നിന്നുള്ള രാജിയെപ്പറ്റി പാർട്ടി മൗനംവെടിയണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.