ഓച്ചിറ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചഅ എട്ടംഗ ക്വട്ടേഷൻ സംഘത്തെ ഓച്ചിറ പൊലീസ് പിടികൂടി. തഴവ കടത്തൂർ ചെറുതിട്ട കിഴക്കതിൽ വിഷ്ണുകുമാർ (പനായി, 24), വടക്കൻ മൈനാഗപ്പള്ളി കുറുങ്ങാട്ട് കിഴക്കതിൽ ഷാനു (23), അനിൽ ഭവനത്തിൽ അനുരാജ് (20), വടക്കൻ മൈനാഗപ്പള്ളി പ്ലാവിള വടക്കതിൽ അനന്തു (19), തഴവ തെക്കുംമുറി കിഴക്ക് ബിജു ഭവനത്തിൽ ഹരികൃഷ്ണൻ (22), അനന്തു ഭവനത്തിൽ അനന്തു (22), ബി.കെ ഭവനത്തിൽ പ്രദീപ് (28), തെക്കുംമുറി പടിഞ്ഞാറ് വെള്ളാപ്പള്ളി കിഴക്കതിൽ കണ്ണൻ (27) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് തഴവ കുതിരപന്തി പോളശ്ശേരിൽ രാജേഷ് (40) കെട്ടിട നിർമാണജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ബൈക്കിലെത്തിയ സംഘം റോഡിൽ വിളിച്ചിറക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പൊലീസ് പറയുന്നത്: രാജേഷിെൻറ ഭാര്യയുടെ ഗൾഫിലുള്ള ആദ്യ ഭർത്താവ് മണികുട്ടൻ ഭാര്യയെ തട്ടിക്കൊണ്ടുപോയതിനുള്ള പ്രതികാരമായാണ് ഒരു ലക്ഷം രൂപക്ക് സംഘത്തെ ക്വട്ടേഷൻ ഏൽപിച്ചത്. ക്വട്ടേഷൻ കൊടുത്ത മണികുട്ടൻ, സ്രാങ്ക് എന്നു വിളിക്കുന്ന കണ്ണൻ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഓച്ചിറ എസ്.എച്ച്.ഒ ആർ. പ്രകാശ്, എസ്.ഐമാരായ ശ്യാംകുമാർ, ഷിജു, പത്മകുമാർ, റോബി, രൻജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.