ഹരിപ്പാട്: വാക്തര്‍ക്കത്തിനും സംഘട്ടനത്തിനുമിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ തുണ്ടുകളത്തില്‍ വീട്ടില്‍ ഉത്തമന്‍െറ മകന്‍ ഉല്ലാസാണ് (28) മരിച്ചത്. സംഭവത്തോടനുബന്ധിച്ച് പൊത്തപ്പള്ളി ആഞ്ജനേയം വീട്ടില്‍ (താമല്ലാക്കല്‍ തെക്ക് പദ്മാലയം വീട്ടില്‍ വാടകക്ക് താമസിക്കുന്ന) സന്ദീപിനെ (20) ഹരിപ്പാട് പൊലീസ് അറസ്റ്റുചെയ്തു. കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണെന്നും കണ്ടത്തെി.
24ന് വൈകീട്ട് 5.30ഓടെ കരുവാറ്റ തൈവീട് ജങ്ഷന് കിഴക്കുവശമായിരുന്നു സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വാക്തര്‍ക്കം ഉണ്ടാവുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ വാഴക്കൂട്ടത്തിലേക്കു വീണ ഉല്ലാസിനെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സന്ദീപ് കുത്തുകയായിരുന്നു. നെഞ്ചിനും കൈക്കുമായി ഇരുപത്തിയഞ്ചോളം കുത്തുകളേറ്റ ഉല്ലാസിനെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 5.20 ഓടെയാണ് മരിച്ചത്. സംഭവത്തിനുശേഷം ഉല്ലാസിന്‍െറ സ്കൂട്ടറില്‍ പ്രതി സന്ദീപ് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പ്രദേശവാസികളാണ് ഉല്ലാസിനെ ആശുപത്രിയിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.