കായംകുളം: സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവിെൻറ വെേട് ടറ്റ് ഭാര്യക്ക് സാരമായി പരിക്കേറ്റു. സംഭവത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്ത ാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി കൊച്ചുവീട്ടിൽ ജങ്ഷന് സമീപം വി ദ്യാമന്ദിരത്തിൽ ബിനുവാണ് (45) ഭാര്യ രേഷ്മയെ (36) വെട്ടിപ്പരിക്കേൽപിച്ചത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. രേഷ്മയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനു സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിവരുകയാണ്. ഇതിനിടെ സ്വന്തം നിലയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന രേഷ്മ 14 ലക്ഷത്തോളം രൂപയുടെ ബാധ്യത വരുത്തിയതായി ബിനു പറയുന്നു. പണം ആർക്ക് നൽകിയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാതിരുന്നതാണ് തർക്കത്തിന് കാരണമായത്.
സമുദായ സംഘടനയുടെ വനിതവിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന രേഷ്മ മൈക്രോ ഫിനാൻസ് സംരംഭംവഴി ഇടപാടുകൾ നടത്തിയിരുന്നുവത്രേ. സി.ഡി.എസിൽ സജീവമായിരുന്ന ഇവരെ കുടുംബപ്രശ്നങ്ങൾ കാരണം ഒഴിവാക്കുകയായിരുന്നു. വിഷയത്തിൽ മധ്യസ്ഥചർച്ചകൾ നടക്കുന്നതിനിടെ ബിനുവിെൻറ ബന്ധുവിനെതിരെ രേഷ്മ പീഡനാരോപണം ഉയർത്തി.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടിലെത്തി മടങ്ങിയ ശേഷമുണ്ടായ തർക്കത്തിനൊടുവിലാണ് വെട്ടിപ്പരിക്കേൽപിച്ചത്. നേരത്തേ രേഷ്മയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിനു ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.