പാലക്കാട്: റൈസ് പുള്ളർ ഇടപാടിനെത്തിയ തമിഴ്നാട് സ്വദേശികളെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറും സ്വർണവും പണവും തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. മലപ്പുറം കരിങ്കല്ലത്താണി വട്ടപ്പറമ്പ് സ്വദേശി മൻസൂർ എന്ന അബ്ദുൽ റഫീഖിനെയാണ് (35) പാലക്കാട് ടൗൺ നോർത് സി.െഎ ആർ. ശിവശങ്കരനും സംഘവും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ജൂൺ 23 നായിരുന്നു സംഭവം. ഇറീഡിയം ലോഹമടങ്ങിയ റൈസ് പുള്ളർ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ, തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ നാഗരാജ്, ഭാസ്കർ എന്നിവർ 10 ലക്ഷം രൂപയുമായി സുഹൃത്ത് പട്ടാമ്പി സ്വദേശി ജുനൈദിനോടൊപ്പം ഒലവക്കോെട്ടത്തിയതായിരുന്നു.
കാത്തുനിന്ന റഫീഖും സംഘവും നാഗരാജിനെയും ഭാസ്കറിനെയും ഇന്നോവ കാറിൽ കയറ്റുകയും ജുനൈദിനെ തോക്കുചൂണ്ടി ഭയപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. നാഗരാജിനെയും ഭാസ്കറിനെയും മർദിച്ച് നാഗരാജിെൻറ 25,000 രൂപയും സ്വർണമോതിരവും തട്ടിയെടുത്തു. മണ്ണാർക്കാെട്ട എ.ടി.എമ്മിൽനിന്ന് 22,000 രൂപ പിൻവലിപ്പിച്ചു. പത്തുലക്ഷം രൂപയാവശ്യപ്പെട്ട് മർദനം തുടർന്നു. പണം കാറിനകത്താണെന്ന് നാഗരാജ് പറഞ്ഞതോടെ ഒലവക്കോട്ടേക്ക് തിരിച്ചുവന്നു. അപ്പോഴേക്കും നാഗരാജിെൻറ സുഹൃത്ത് ജുനൈദ് കാറിെൻറ ചില്ല് തകർത്ത് പണവുമായി രക്ഷപ്പെട്ടിരുന്നു. പണമില്ലെന്ന് കണ്ടതോടെ അക്രമിസംഘം ഇരുവരെയും മർദിച്ചു. തുടർന്ന് കാർ തട്ടിയെടുത്ത് മുദ്രപത്രങ്ങളിലും വാഹന വിൽപനക്കരാറിലും തോക്കുചൂണ്ടി ഒപ്പിട്ട് വാങ്ങിയശേഷം മണ്ണാർക്കാടിനടുത്ത് ഇറക്കിവിട്ടു.
ഭയപ്പെട്ട ഇരുവരും പൊലീസിൽ പരാതിപ്പെടാതെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. കാറിൽ നിന്നെടുത്ത 10 ലക്ഷം ജുനൈദ് പിന്നീട് നാഗരാജിന് കൈമാറി. ദിവസങ്ങൾക്ക് ശേഷമാണ് പാലക്കാട് നോർത് പൊലീസിൽ പരാതി നൽകിയത്. സി.ഐ ശിവശങ്കരെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചാണ് അന്വേഷിച്ചിരുന്നത്. അബ്ദുൽ റഫീഖ് ഉപയോഗിച്ചിരുന്ന ഇന്നോവ കാർ, തട്ടിയെടുത്ത മാരുതി എസ് ക്രോസ് കാർ എന്നിവ ഉൾപ്പെടെ നാല് കാറുകൾ കസ്റ്റഡിയിലെടുത്തു. കളിേത്താക്കും, മുദ്രപത്രങ്ങളും കണ്ടെടുത്തു. സി.ഐക്ക് പുറമെ ടൗൺ നോർത് എസ്.ഐ ആർ. രഞ്ജിത്, ജൂനിയർ എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ ഷേണു, ക്രൈം സ്ക്വാഡംഗങ്ങളായ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രജീദ്, സി.പി.ഒമാരായ പ്രജീഷ്, ഷിബു, സുദേവൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന റഫീഖ് രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു. റൈസ് പുള്ളർ വ്യാപാരത്തിൽ ലക്ഷങ്ങൾ മുടക്കി കബളിപ്പിക്കപ്പെട്ടതിനെതുടർന്നാണ് സമാന തട്ടിപ്പിലേക്ക് റഫീഖും ഇറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.