Posted On
date_range Updated On
date_range സൂരജിന്‍റെ മാതാവിനേയും സഹോദരിയേയും ചോദ്യം ചെയ്യുന്നു
പത്തനംതിട്ട: ഉത്രവധക്കേസിൽ ഒന്നാംപ്രതിയും ഭർത്താവുമായ സൂരജിന്‍റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
ഇന്ന് പത്തരയോടെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തുമെന്നാണ് അറിയുന്നത്.
സൂരജിന്‍റെ മാതാവിനേയും സഹോദരിയേയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്താണ് വിട്ടയച്ചത്. ഉത്രയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.