സിപിഎം-ബിജെപി ബന്ധം; നേതൃത്വത്തിനെതിരെ കലാപക്കൊടിയുയർത്തി ഒരു കൂട്ടം പ്രവർത്തകർ

കാസര്‍കോട് : നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവർത്തകരുടെ ഉപരോധം . തുറക്കാനാകാത്ത നിലയില്‍ വീണ്ടും ഉപരോധിച്ച് ഒരുവിഭാഗം പ്രവർത്തകരാണ് കലാപക്കൊടി ഉയർത്തിയത്.


കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ജില്ലാ കാര്യാലയം സ്തംഭിപ്പിച്ച് സമരം തുടങ്ങിയത് .


ബുധനാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ നല്കിയിരുന്നതായും എന്നാല്‍, സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.


വിഷയത്തില്‍ സംസ്ഥാനനേതൃത്വം ഇടപെടുന്നതുവരെ ഉപരോധം തുടരുമെന്നും ഇവര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ മുദ്രാവാക്യം വിളിയുമായെത്തിയ അന്‍പതോളം പ്രവര്‍ത്തകര്‍ താളിപ്പടുപ്പിലെ ജില്ലാ കമ്മിറ്റി ഓഫീസായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തിന് മുന്‍പില്‍ കൊടികുത്തി പ്രതിഷേധിച്ചു ഫെബ്രുവരി 20-നാണ് ഇതേ ആവശ്യം ഉന്നയിച്ച് പ്രവര്‍ത്തകര്‍ ബി.ജെ.പി. ഓഫീസ് വളഞ്ഞു പ്രതിഷേധിച്ചത്.


പ്രശ്നം സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിന്‍മേലാണ് അന്ന് നേതൃത്വം പ്രവര്‍ത്തകരെ അനുനയിപ്പിച്ചത് . ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.

Tags:    
News Summary - cpmbjprelationstrike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.