Posted On
date_range Updated On
date_range സി.പി.എം സംസ്ഥാന കമ്മറ്റിയിൽ 10 പുതുമുഖങ്ങള്‍
തൃശൂർ: 10 പുതുമുഖങ്ങളെ ഉള്‍പെടുത്തി സി.പി.എം സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഒമ്പതുപേരെ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. ആകെ 87 അംഗങ്ങളാണു പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.
പുതിയ അംഗങ്ങൾ
- സി.എച്ച് .കുഞ്ഞമ്പു - കാസർഗോഡ്
- എ.എൻ.ഷംസീർ - കണ്ണൂർ
- മുഹമ്മദ് റിയാസ് - കോഴിക്കോട്
- ഗിരിജാ സുരേന്ദ്രൻ - പാലക്കാട്
- ഗോപി കോട്ടമുറിക്കൽ - എറണാകുളം
- ആർ.നാസർ - ആലപ്പുഴ
- പി. ഗഗാറിൻ - വയനാട്
- ഇ.എൻ.മോഹൻദാസ് - മലപ്പുറം
- കെ.സോമപ്രസാദ് - കൊല്ലം
- കെ.ബി.രാമകൃഷ്ണൻ - തൃശൂർ
ഒഴിവാക്കപ്പെട്ടവർ
- ടി.കെ ഹംസ
- കെ കുഞ്ഞിരാമൻ
- പിരപ്പൻകോട് മുരളി
- കെ എം സുധാകരൻ
- പി.ഉണ്ണി
- സി.കെ.സദാശിവൻ
- പി.എ.മുഹമ്മദ്
- എൻ.കെ.രാധ
- പി.കെ. ഗുരുദാസൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.