'പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈകൾ വെട്ടിമാറ്റും'; മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രകടനം

കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം. വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകൾ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. 'ഇല്ല കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടിമാറ്റും' എന്നാണ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.

മുൻ എം.എൽ.എ എൻ.കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മീഡിയ വണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച പ്രദേശിക സി.പി.എം നേതാവിന് മറുപടി നൽകവേ മിഡിയവൺ മാനേജിങ് എഡിറ്റർ ദി.ദാവൂദ് മുൻ എം.എൽ.എ കണ്ണനെ പരാമർശിച്ച് നടത്തിയ പരാമർശമാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.

1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.

'ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.' എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു പരാമർശം. എന്നാൽ, എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ്ലിംകൾക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.

Tags:    
News Summary - CPM protest with threat to chop off MediaOne Managing Editor's hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.