Posted On
date_range Updated On
date_range സി.പി.എമ്മിലെ വിഭാഗീയത: പരുമല ലോക്കൽ സമ്മേളനം അലങ്കോലമായി, 52ൽ 36 പ്രതിനിധികളും ഇറങ്ങിപ്പോയി
തിരുവല്ല: സി.പിഎം ജില്ല സെക്രട്ടറി പങ്കെടുത്ത പരുമല ലോക്കൽ സമ്മേളനം വിഭാഗീയതയെ തുടർന്ന് അലങ്കോലമായി. ഞായറാഴ്ച നടന്ന ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ നിന്നും 52 പ്രതിനിധികളിൽ 36 പേരും ഇറങ്ങിപ്പോയി.
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഏരിയ സെക്രട്ടറി ഇൻചാർജ് സതീഷ് കുമാറും പങ്കെടുത്ത സമ്മേളനത്തിൽ ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് ഷിബു വർഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 36 അംഗങ്ങൾ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്‍റണിയുടെ അനുകൂലികളാണ് സമ്മേളനം ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.