ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി പീഡനക്കേസിൽ ആരോപണവിധേയനായ യുവാവിനെ പൊലീസ ് കസ്റ്റഡിയിലെടുത്തു. സി.ഐ പി. പ്രമോദും സംഘവുമാണ് ചെര്‍പ്പുളശ്ശേരി സ്വദേശിയായ 29കാര നെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന ന ടത്തി. യുവതിയുടെ വീട്ടിൽ താൻ സന്ദർശിച്ചിരുന്നുവെന്ന് പ്രതിയായ യുവാവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഡി.എൻ.എ പരിശോധനക്ക് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ. പത്തുമാസം മുമ്പാണ് സംഭവം നടന്നത്. പീഡിപ്പിച്ചതായി മങ്കര പൊലീസിനാണ് യുവതി മൊഴി നല്‍കിയിരുന്നത്. ചെര്‍പ്പുളശ്ശേരി സ്റ്റേഷന് പരിധിയിലാണ് പ്രതിയെന്നതിനാല്‍ അന്വേഷണം ഇങ്ങോട്ട് കൈമാറുകയായിരുന്നു.
ചെര്‍പ്പുളശ്ശേരിയിലെ സി.പിഎം ഓഫിസില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ പാർട്ടി ഓഫിസിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഗൂഢാലോചന അന്വേഷിക്കണം –സി.പി.എം
ചെർപ്പുളശ്ശേരി: യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ സമഗ്രാന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സി.പി.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം ഓഫിസില്‍ പീഡനം എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങൾ വസ്തുതയില്ലാത്തതാണെന്ന് തെളിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ പാർട്ടിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം തുടരുകയാണ്. പ്രതിയായ യുവാവ് സി.പി.എം അനുഭാവിയാണെന്ന പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങള്‍ക്ക് ഒടുവിൽ സമ്മതിക്കേണ്ടി വന്നു.
പെണ്‍കുട്ടി കോളജ് മാഗസിൻ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഓഫിസില്‍ വന്നപ്പോഴാണ് സംഭവമെന്നതും ശരിയല്ല. മാഗസിന് കമ്മിറ്റിയില്‍ പെണ്‍കുട്ടി അംഗമല്ല. സംഭവം നടക്കുന്നതിന് മുമ്പുതന്നെ മാഗസിന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നെന്നും വ്യക്തമായി. തനിക്ക് പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്നും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും ഒരു പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്കി. ലോക്സഭ തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുണ്ടായെന്നും സി.പി.എം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.