സി.പി.എമ്മുകാർ നന്നാകുന്ന ലക്ഷണമില്ല -ജി. സുധാകരൻ

ആ​ല​പ്പു​ഴ: സി.​പി.​എ​മ്മു​കാ​ർ ന​ന്നാ​കു​ന്ന ല​ക്ഷ​ണ​മി​ല്ലെ​ന്ന് നി​യു​ക്ത എം.​എ​ൽ.​എ ജി. ​സു​ധാ​ക​ര​ൻ. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ധാ​ര​ണ ക​ഷാ​യം​കൊ​ണ്ട് സി.​പി.​എം ന​ന്നാ​കി​ല്ല. എ​ങ്ങ​നെ ന​ന്നാ​ക്ക​ണ​മെ​ന്ന് പ​റ​യേ​ണ്ട കാ​ര്യം ഇ​നി ത​നി​ക്കി​ല്ല. ജി. ​സു​ധാ​ക​ര​നെ ര​ണ്ടു​വ​ർ​ഷം മു​മ്പു​ത​ന്നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കേ​ണ്ട​താ​ണെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​വ​രും സ്ഥാ​ന​മോ​ഹി​ക​ളു​മാ​ണ് പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കു​ന്ന​ത്.

മോ​ഷ്ടി​ക്കു​ന്ന​വ​രും വെ​ള്ള​മ​ടി​ക്കു​ന്ന​വ​രും മാ​ത്രം​മ​തി പാ​ർ​ട്ടി​ക്കു​ള്ളി​ൽ. ത​നി​ക്ക് ചെ​യ്യാ​വു​ന്ന സേ​വ​ന​മൊ​ക്കെ 61 വ​ർ​ഷം​കൊ​ണ്ട് ചെ​യ്തു. ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ത്തെ​കൊ​ണ്ട് ത​ന്റെ അ​ച്ഛ​നെ​വ​രെ ചീ​ത്ത വി​ളി​പ്പി​ച്ചു. സ്വ​ന്തം അ​ച്ഛ​നെ ബ​ഹു​മാ​നി​ക്കു​ന്ന ആ​രും പി​ന്നെ പാ​ർ​ട്ടി​യി​ൽ നി​ൽ​ക്കി​ല്ല. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ത്ത ശും​ഭ​നാ​ണ് ചാ​രും​മൂ​ട് ഏ​രി​യ സെ​ക്ര​ട്ട​റി. അ​നു​ജ​ന്റെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പോ​കാ​ൻ എ​നി​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. അ​നു​ജ​ന്റെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ലും സ്മാ​ര​ക​ത്തി​ലെ​ത്തും. ത​ട​യു​മോ​യെ​ന്ന​ത് നോ​ക്ക​ട്ടെ.

ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ എ​ന്നെ ത​ട​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു പ​റ​ഞ്ഞു. അ​ത് കേ​ൾ​ക്കാ​ത്ത ശും​ഭ​നാ​ണ് അ​വി​ടെ​യു​ള്ള​ത്. ഏ​രി​യ സെ​ക്ര​ട്ട​റി ര​ക്ത​സാ​ക്ഷി​യെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. നി​ർ​ഭ​യ​മാ​യും സ്വ​ത​ന്ത്ര​മാ​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം -സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - CPM members show no sign of improvement; G. Sudhakaran lashes out at party leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.