തിരുവനന്തപുരം: കാപ്പ കേസിൽ തടവിൽ കഴിയുന്ന കൗൺസിലർ സുഗതന്‍റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11ന് വിയ്യൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ടിന്‍റെ മുറിയിൽ നടക്കും. നാളെ സത്യ പ്രതിജ്ഞ ചെയ്യാനാണ് സുഗതന് നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ കാപ്പ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ പുറത്തുപോയി സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. നിലവിൽ കാപ്പ കേസിൽ സുഗതന് ജാമ്യം നൽകിയിട്ടില്ല.
സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മേയറോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജയിലിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ജന പ്രതിനിധിയാകും സുഗതൻ. സത്യപ്രതിജ്ഞ ചെയ്തതു കൊണ്ട് മാത്രം ബി.ജെ.പിയുടെ പ്രതിസന്ധി തീരില്ല. തുടർച്ചയായ മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ സുഗതന് കൗൺസിൽ അംഗത്വം നഷ്ടമാകും. ഇത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കും.
സുഗതന് കാപ്പ കേസിൽ ജാമ്യം നൽകുന്നതിനെ സർക്കാർ ശക്തായി എതിർത്തിരുന്നു. അതേസമയം, ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് സർക്കാർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.