സി.പി.എം കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നു - ചെന്നിത്തല

തിരുവനന്തപുരം: കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമാണെന്ന്​ പ്രതിപക്ഷ നേതാവ് ​ രമേശ്​ ചെന്നിത്തല. ഷുക്കൂർ വധക്കേസിൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചുമത്തപ്പെട്ട ടി.വി രാജേഷ് എം.എൽ.എ സ്ഥാനവും പി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനവും രാജിവെക്കണമെന്ന്​ ചെന്നിത്തല ആവശ്യപ്പെട്ടു. വി.എസ് പറഞ്ഞതെങ്കിലും ഗൗരവമായി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കൊടിയേരിയുടെ പ്രസ്താവന വായിച്ചാൽ നിയമം സി.പി.എമ്മി​​​​െൻറ വഴിക്ക് പോകണമെന്ന് തോന്നു​െമന്നും പ്രതിപക്ഷനേതാവ്​ കൂട്ടിച്ചേർത്തു. പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ്‌ എം.​എ​ൽ.​എ​ക്കു​മെ​തി​രെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച സി.​ബി.​ഐ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ്‌ മു​ന്നി​ല്‍ ക​ണ്ടു​ള്ള ബി.​ജെ.​പി​യു​ടെ​യും കോ​ണ്‍ഗ്ര​സി​​​​​െൻറ​യും യോ​ജി​ച്ച രാ​ഷ്​​ട്രീ​യ നീ​ക്ക​ത്തി​​​​​െൻറ ഫ​ല​മാ​ണെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ന്‍ ആരോപിച്ചിരുന്നു.

കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മന്ത്രി ഇ.പി ജയരാജനടക്കം ശ്രമിക്കുന്നത്. ഷുഹൈബിനേയും അരിയിൽ ഷുക്കൂറിനേയും കൊന്നത് ഒരേ രീതിയിലാ​െണന്നും ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് എം.പി എം.കെ രാഘവനെ വ്യക്തിഹത്യ നടത്താൻ സി.പി.എം ശ്രമിക്കുകയാണ്​. മന്ത്രി എ.കെ ബാല​​​​െൻറ പേഴ്സണൽ സ്റ്റാഫിലുള്ളയാൾക്ക് സ്ഥിര നിയമനം നൽകിയത് യു.ഡി.എഫ് പരിശോധിക്കും. കേരളത്തിൽ കോൺഗ്രസിന്​ ഒരു അടവ് നയവുമില്ല. ബി.ജെ.പിയേയും സി.പി.എമ്മിനേയും തോൽപിക്കാനുള്ള ശക്തി യു.ഡി.എഫിനു​ണ്ടെന്നും ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനത്തിൽ യു.ഡി.എഫിൽ ആശയകുഴപ്പമില്ല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. 20 സീറ്റിലും യു.ഡി.എഫ്​ വിജയിക്കുമെന്നും ചെന്നിത്തല വ്യക്​തമാക്കി.

Tags:    
News Summary - CPM Make Safe Position to Murder Culprits - Chennithala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.