കെ.സിക്ക് അനുകൂലമായി ഫ്ലക്സ്: പ്രാദേശിക നേതാവിന്റെ നടപടിയെ തള്ളി സി.പി.എം

തൃ​ശൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ലി​ന് അ​നു​കൂ​ല​മാ​യി ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ ന​ട​പ​ടി​യെ ത​ള്ളി പാ​ർ​ട്ടി നേ​തൃ​ത്വം. വാ​ടാ​ന​പ്പ​ള്ളി​യി​ലെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ അ​ര​വ​ശ്ശേ​രി മു​ഹ​മ്മ​ദ് ഫ്ല​ക്സ് വെ​ച്ച സം​ഭ​വ​ത്തി​ലാ​ണ് സി.​പി.​എം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ന​ട​പ​ടി തി​ക​ച്ചും തെ​റ്റാ​ണെ​ന്നും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഈ ​പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യും പാ​ർ​ട്ടി ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ്.

സം​ഭ​വ​ത്തി​ൽ ഇ​യാ​ളി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നാ​ട്ടി​ക ഏ​രി​യ ക​മ്മി​റ്റി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ജി​ല്ല സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. സേ​വ് കോ​ൺ​ഗ്ര​സ് എ​ന്ന പേ​രി​ൽ വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലാ​ണ് ബോ​ർ​ഡ് ഉ​യ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ പ​രാ​തി​യി​ൽ മു​ഹ​മ്മ​ദി​നെ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.


സി.പി.എം ഗൂഢാലോചന -ഡി.സി.സി പ്രസിഡന്റ്

തൃ​ശൂ​ർ: വാ​ടാ​ന​പ്പ​ള്ളി​യി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ പേ​രി​ൽ പാ​തി​രാ​ത്രി ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത് യു.​ഡി.​എ​ഫി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നും കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള സി.​പി.​എ​മ്മി​ന്റെ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് തൃ​ശൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഇ​രു​ട്ടി​ന്റെ മ​റ​വി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് യു.​ഡി.​എ​ഫി​ന്റെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ന്റെ ശോ​ഭ കെ​ടു​ത്താ​നോ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ്മ​ര​ണ ഇ​ല്ലാ​താ​ക്കാ​നോ സാ​ധി​ക്കി​ല്ല. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ ജീ​ർ​ണ​ത​യാ​ണ് വെ​ളി​വാ​ക്കു​ന്ന​ത്. ഭ​ര​ണ പ​രാ​ജ​യം മൂ​ലം ജ​ന​ങ്ങ​ൾ അ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പു​റ​ത്താ​ക്കി. ജ​ന​മ​ന​സ്സു​ക​ളി​ൽ പൂ​ർ​ണ​മാ​യും ഇ​ടം ന​ഷ്ട​പ്പെ​ട്ട സി.​പി.​എം, രാ​ഷ്ട്രീ​യ​മാ​യി പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ മാ​ർ​ഗ​ങ്ങ​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

ഫ്ല​ക്സ് വെ​ച്ച മു​ഹ​മ്മ​ദ് പി​ന്നീ​ട് സി.​പി.​എ​മ്മി​ന്റെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലി​ട്ട വോ​യ്സ് സ​ന്ദേ​ശ​ത്തി​ലൂ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. സി.​പി.​എം നേ​തൃ​ത്വ​ത്തി​ന്റെ അ​റി​വോ നി​ർ​ദേ​ശ​മോ ഇ​ല്ലാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്റെ ഭ​ർ​ത്താ​വി​നെ​പ്പോ​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്തു​ള്ള ഒ​രാ​ൾ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് മു​തി​രി​ല്ലെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

Tags:    
News Summary - CPM Local Leader Arrested for ‘Save Congress’ Flex for KC; Party Seeks Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.