രാമങ്കരി: സി.പി.എം നേതൃത്വത്തിന്‍റേത് അവസരവാദ സമീപനം; ജനം വിലയിരുത്തും -ടി.ജെ. ആഞ്ചലോസ്

ആലപ്പുഴ: സി.പി.എം നേതൃത്വത്തിന്‍റെ അവസരവാദ സമീപനം ജനം വിലയിരുത്തുമെന്ന്​ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്​. രാമങ്കരി പഞ്ചായത്ത്​ പ്രസിഡന്‍റ്​ രാജേ​ന്ദ്രകുമാറിനെതിരെ കോൺഗ്രസും സി.പി.എമ്മും യോജിച്ച്​ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്​കരിക്കാൻ മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ സി.പി.ഐയുടെ മഹത്തായ പാരമ്പര്യവും കേവലം ഒരു പഞ്ചായത്ത് പ്രസിഡന്‍റ്​ സ്ഥാനത്തിനായി ഇടതു ജനാധിപത്യ മുന്നണിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസുമായി ചേർന്ന സി.പി.എം നേതൃത്വത്തിന്‍റെ അവസരവാദ സമീപനവും ജനം വിലയിരുത്തും.

കോൺഗ്രസും സി.പി.എമ്മും യോജിച്ച് രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നൽകിയ അവിശ്വാസ പ്രമേയം പാസായത്​ സി.പി.എം-കോൺഗ്രസ്​ ജില്ല നേതൃത്വങ്ങളു​ടെ കാർമികത്വത്തിലാണ്​. കേവലം പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിനു പോലും പഞ്ചായത്ത് അംഗങ്ങൾക്ക് വിപ്പ് നൽകുന്ന സി.പി.എം ജില്ല നേതൃത്വം രാമങ്കരിയിൽ വിപ്പ് നൽകാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമായാണെന്ന് ടി.ജെ. ആഞ്ചലോസ് ആരോപിച്ചു.

Tags:    
News Summary - CPM leadership's opportunistic approach- T.J. Angelos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.