‘തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും’; പരിഹസിച്ച് എം.ബി രാജേഷ്
പാലക്കാട്: ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ ഒരു കോടി ആളുകൾ അഹമ്മദാബാദിലെത്തുമെന്നാണ് മോദി വിശ്വസിപ്പിച്ചു വച്ചിരിക്കുന്നതെന്നും ഒരു കോടിക്കു പകരം ലക്ഷം പേരെ കണ്ടാൽ ട്രംപിൻെറ വിധം മാറിയേക്കാ മെന്നും സി.പി.എം നേതാവ് എം.ബി രാജേഷ്.
മോദിയുടെ ‘തള്ള്’ ട്രംപ് തൊണ്ട െതാടാതെ വിഴുങ്ങി ഉലകം മുഴുവൻ പെ ാങ്ങച്ചം പറഞ്ഞു നടക്കുകയാണെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
എം.ബി. രാജേഷിൻെറ ഫേസ്ബുക്ക് പോസ്റ്റ്:
അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേർ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
അതേസമയം അഹമ്മദബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിൻെറ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപിനോട് തള്ളിയിരിക്കുന്നത്. ട്രംപാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചം പറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും.
പക്ഷേ അഹമ്മദാബാദിൽ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാൽ ട്രംപിൻെറ വിധം മാറിക്കൂടായ്കയില്ല. ട്രംപ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് ഡബ്ലിയു. ഡബ്ലിയു.എഫിലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.