സി.പി.എം ജനകീയ പ്രതിരോധ ജാഥ ഇന്ന് മലപ്പുറം ജില്ല‍യിൽ

മലപ്പുറം: കേന്ദ്ര അവഗണനക്കും വർഗീയതക്കുമെതിരെയുള്ള സി.പി.എം ജനകീയ പ്രതിരോധ ജാഥ ഞായറാഴ്ച ജില്ലയിൽ പ്രവേശിക്കും.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ ജില്ലയിലെ 16 മണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിക്കും.മാർച്ച്‌ ഒന്നുവരെയാണ്‌ ജില്ലയിലെ പര്യടനം. കോഴിക്കോട്‌ ജില്ലയിലെ പര്യടനത്തിനുശേഷം ഞായറാഴ്ച വൈകീട്ട്‌ നാലോടെ ചെറുകാവിലെ പെരിയമ്പലത്തുവെച്ച്‌ ജില്ലയിലേക്ക്‌ സ്വീകരിക്കും. കൊണ്ടോട്ടി ബൈപാസിന് സമീപത്തെ ചുക്കാൻ സ്റ്റേഡിയത്തിലാണ് സ്വീകരണ യോഗം. വൈകീട്ട്‌ അഞ്ചിന്‌ മലപ്പുറം കിഴക്കേത്തലയിലാണ്‌ ഞായറാഴ്ചത്തെ സമാപനയോഗം.

വൈകീട്ട്‌ അഞ്ചിന്‌ കോഴിക്കോട്‌ റോഡിലെ പെട്രോൾ പമ്പിനുസമീപത്തുനിന്ന്‌ സ്വീകരിച്ച്‌ ആനയിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ റെഡ്‌ വളന്റിയർമാരുടെ നേതൃത്വത്തിലാണ്‌ വരവേൽപ്പ്.തിങ്കളാഴ്ച രാവിലെ 8.30ന്‌ പ്രമുഖ വ്യക്തികളുമായി ജാഥ ലീഡർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കൂടിക്കാഴ്‌ച നടത്തും.

കാവുങ്ങൽ ബൈപാസിലെ ഹോട്ടൽ വുഡ്‌ബൈനിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ എൽ.ഡി.എഫ്‌ ജില്ല നേതാക്കളും പങ്കെടുക്കും. 10ന് വേങ്ങര, 11ന്‌ വള്ളിക്കുന്ന്‌ മണ്ഡലത്തിലെ അത്താണിക്കൽ, മൂന്നിന്‌ തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട്‌, വൈകീട്ട്‌ നാലിന്‌ താനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അഞ്ചിന്‌ തിരൂരിൽ സമാപിക്കും.

28ന് രാവിലെ 10ന് പൊന്നാനി, തവനൂർ,വളാഞ്ചേരി, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം വൈകീട്ട്‌ അഞ്ചിന് മഞ്ചേരിയിൽ സമാപിക്കും. മാർച്ച് ഒന്നിന് രാവിലെ 10ന് അരീക്കോട്‌ നിന്ന് ആരംഭിക്കും. തുടർന്ന് നിലമ്പൂർ, വണ്ടൂർ എന്നിവങ്ങളിൽ സ്വീകരണത്തിനുശേഷം പെരിന്തൽമണ്ണയിൽ സമാപിക്കും. വൈകീട്ടോടെ പാലക്കാട് കൂറ്റനാടിലേക്ക് കടക്കും.

Tags:    
News Summary - CPM janakeeya prethirodha jatha in Malappuram District today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.