സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.ഡി.എം.എയുമായി പിടിയിൽ; അറസ്റ്റിലായത് ലഹരിവിരുദ്ധ റാലി സംഘാടകൻ

കണ്ണൂർ: കണ്ണൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.ഡി.എം.എയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ. ഷമീർ ആണ് പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എം.‍ഡി.എം.എയുമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ​ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സി.പി.എം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ.

ബംഗളൂരുവിൽ നിന്ന് സുഹൃത്തിനൊപ്പം കാറിൽ എം.‍ഡി.എം.എ കടത്തുമ്പോഴാണ് ഷമീർ പിടിയിലായത്. ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം അറിയിച്ചു.

Tags:    
News Summary - cpm dyfi leader arrested with mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.