തിരുവനന്തപുരം: പാർട്ടി സെക്രട്ടറി എന്ന നിലയിൽ തന്‍റെ ശരീര ഭാഷ ശരിയല്ലെന്ന് വീട്ടിൽ നിന്ന് പോലും വിമർശനം ഉണ്ടായെന്ന് എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് നടന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ അതിരൂക്ഷ വിമർശനമാണ് പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഉയർന്നത്. പിണറായിയുടെ ദാർഷ്ഠ്യമാണ് പരാജയ കാരണമാണ്, ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തത് തുടങ്ങിയ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. പ്രതിപക്ഷ നേതൃ സ്ഥാനത്ത് പിണറായി വിജയൻ വരുന്നത് ശരിയല്ലെന്ന തരത്തിലും അഭിപ്രായം ഉയർന്നു. പ്രായപരിധിയിൽ പിണറായിക്ക് മാത്രം എന്തിന് ഇളവ് നൽകിയെന്ന ചോദ്യത്തിന് പിണറായി അല്ലാതെ മറ്റാരുണ്ടെന്നാണ് എം.വി ഗോവിന്ദൻ പ്രതികരിച്ചത്.
സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിന് വിമർശനം ഉയർന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് പരാജയത്തിന് കാരണമായെന്നാണ് വിമർശനം. സംഘടനാ പ്രവർത്തനത്തിലും വീഴ്ചയുണ്ടായെന്നും യുവാക്കളെ ആകർഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
മാധ്യമ പ്രവർത്തകർ ചോദ്യം ചോദിക്കുമ്പോൾ പക്വതയോടെ പെരുമാറുമെന്നും മാധ്യമപ്രവർത്തകരോട് തിരിച്ചു ചോദ്യം ചോദിക്കുന്നത് നിർത്തിയെന്നും എം.വി ഗോവിന്ദൻ വിമർശനങ്ങൾക്ക് മറുപടി നൽകി. പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെ എം.വ ഗോവിന്ദൻ ന്യായീകരിച്ചു. സ്ഥാനാർഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്‍റെ വക്താക്കളാണെന്ന് അദ്ദേഹം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.