അക്രമം അംഗീകരിക്കില്ല; കൊലപാതകത്തിൽ പങ്കുള്ളവരെ പാർട്ടി പുറത്താക്കി- യെച്ചൂരി

തിരുവനന്തപുരം: അക്രമം സി.പി.എം നയമല്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമത്തിൽ പ​െങ്കടുത്ത വരെ പാർട്ടി പുറത്താക്കിയിട്ടുണ്ടെന്നും പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്ത ിന്​ മറുപടിയായി പറഞ്ഞു.

ബംഗാളിൽ കോൺഗ്രസുമായി സി.പി.എം സീറ്റ്​ പങ്കി​െട്ടന്ന വാർത്ത അടിസ്​ഥാനരഹിതമാണ്​. ബംഗാൾ പാർട്ടി കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്​തിട്ടില്ല. ബി.​െജ.പിയെ അധികാരത്തിൽനിന്ന്​ പുറത്താക്കുക എന്നതിന ാണ്​ പൊതുപരിഗണന. പൊതുമിനിമം പരിപാടി അനുസരിച്ചുള്ള സംഖ്യം തെരഞ്ഞെടുപ്പിന്​ ശേഷമാവുമെന്നും അ​ദ്ദേഹം പറഞ്ഞു.

യുദ്ധം ചെയ്യേണ്ടത്​ കശ്​മീരികൾക്കോ മുസ്​ലിംകൾക്കോ എതിരെയല്ലെന്നും തീവ്രവാദികൾക്കെതിരെയാണെന്നും നിയമസഭ സംഘടിപ്പിച്ച ദേശീയ വിദ്യാർഥി പാർലമ​​െൻറ്​ സമാപനസമ്മേളനത്തിൽ യെച്ചൂരി വ്യക്തമാക്കി. കാശ്​മീർ ഇന്ത്യയുടെ മുറിച്ചുമാറ്റാനാകാത്ത അവയവമാണെന്നാണ്​ മുൻ പ്രധാനമന്ത്രി വാജ്​പേയി പറഞ്ഞത്​.

എന്നാൽ, കശ്​മീർ ഇന്ത്യയുടെ അവയവമാണെന്നും കശ്​മീരികൾ രാജ്യ​ത്തി​​​െൻറ ഭാഗമല്ലെന്നുമാണ്​ ഇപ്പോൾ ചിലർ ആവർത്തിക്കുന്നത്​. തീവ്രവാദത്തിനെതിരെ കോൺഗ്രസ്​ ഭരണകാലത്ത്​ ചെയ്യാത്തത്​ തങ്ങൾ ചെയ്യുമെന്നാണ് ബി.​െജ.പി നേതാക്കൾ പറയുന്നത്​. അങ്ങനെയെങ്കിൽ ഉറിയും പഠാൻകോട്ടുമൊക്കെ എന്തുകൊണ്ട്​ പ്രതി​രോധിക്കാനായില്ലെന്നും യെച്ചൂരി ചോദിച്ചു.

അസഹിഷ്ണുത ആശങ്കജനകം -മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യമൂല്യം നഷ്​ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ സംഘടിപ്പിച്ച​ ദേശീയ വിദ്യാർഥി പാർലമ​​െൻറി​​​െൻറ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന് ശക്തി പകരുന്നത് പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. അഭിപ്രായപ്രകടനം അടിച്ചമർത്തുകയും വിയോജിക്കുന്നവരോട്​ അസഹിഷ്​ണുത പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണത ആശങ്കജനകമാണ്​.

ഇവയെ പ്രതിരോധിക്കുകയും വ്യത്യസ്ത ആശയങ്ങൾ ചർച്ചചെയ്യാവുന്ന അവസ്ഥ സംജാതമാക്കുകയും വേണം. ഇക്കാര്യത്തിൽ യുവതലമുറക്ക് നിർണായക പങ്കുണ്ട്. എല്ലാവരെയും തങ്ങൾക്ക് സ്വീകാര്യമായ രീതികളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോൾ നഷ്​ടമാകുന്നത് ജനാധിപത്യമൂല്യമാണ്. അടിയന്തരാവസ്ഥ പോലുള്ള വെല്ലുവിളികളെ അതിജീവിച്ച് ജനാധിപത്യം നിലനിൽക്കുന്നത് ഇന്ത്യൻ ജനതയുടെ നിശ്ചയദാർഢ്യത്തി​​​െൻറയും ജനാധിപത്യബോധത്തി​​​​െൻറയും ഭാഗമായാണെന്ന്​ അദ്ദേഹം പറഞ്ഞു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വി.എം. സുധീരൻ, ശശി തരൂർ എം.പി, ജിഗ്‌നേഷ് മേവാനി, സ്വാമി അഗ്‌നിവേശ്, മുഹമ്മദ് മുഹ്​സിൻ എം.എൽ.എ എന്നിവരും സംസാരിച്ചു. സമാപനസമ്മേളനത്തോടനുബന്ധിച്ച് അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് ഓഫ് ഡെമോക്രസി ഘോഷയാത്രയും കലാപരിപാടികളും നടന്നു. രാവിലെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ‘മാർച്ച് ഓഫ് ഡെമോക്രസി’ നിയമസഭ അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.






Tags:    
News Summary - CPM Can not tolerate Violence - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.