സമാധാനയോഗം നിഷ്പ്രഭമാക്കി കതിരൂരില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം

തലശ്ശേരി: ഏറെ പ്രതീക്ഷനല്‍കി കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സമാധാനയോഗത്തിന്‍െറ സന്ദേശം നിഷ്പ്രഭമാക്കി കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാറാംകുന്നില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീടിനുനേരെ ബോംബേറുമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കൊടക്കളത്തെ അക്ഷയ് (20), മുഹമ്മദ് ഇര്‍ഷാദ്, സൗരവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ നായനാര്‍ റോഡിലാണ് അക്ഷയ്ക്ക് മര്‍ദനമേറ്റത്. രാത്രി 10ഓടെ പൊന്ന്യം കാട്ടില്‍ അടൂട്ട മഠപ്പുരക്ഷേത്ര തിരുവപ്പന മഹോത്സവത്തിന്‍െറ ഭാഗമായി നടത്തിയ ഘോഷയാത്ര കഴിഞ്ഞ് ബൈക്കില്‍ പോകുമ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മുഹമ്മദ് ഇര്‍ഷാദ്, സൗരവ് എന്നിവരെ പൊന്ന്യം മൂന്നാംമൈലില്‍ ഒരുസംഘം തടഞ്ഞുവെച്ച് മര്‍ദിച്ചത്. ഇവരെയും തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.   ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പൊന്ന്യം പാറാംകുന്നിലെ ബി.ജെ.പി മുന്‍ ബൂത്ത് പ്രസിഡന്‍റ് പരപ്രത്ത് നളിനാക്ഷന്‍െറ വീടിനുനേരെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്‍െറ ചുമരിനും ജനല്‍ ഗ്ളാസുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.  ഞായറാഴ്ച അര്‍ധരാത്രി 12ഓടെ കുണ്ടുചിറ മൂന്നാംമൈല്‍ റോഡിലുണ്ടായ ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുണ്ടുചിറയിലെ കൃഷ്ണാലയത്തില്‍ പൊട്ട്യന്‍ സന്തോഷിന് പരിക്കേറ്റിരുന്നു. ഇതത്തേുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിന് അയവുവരുത്താന്‍ സമാധാനയോഗത്തിനും കഴിഞ്ഞിട്ടില്ളെന്നാണ് ഇപ്പോഴത്തെ സംഘര്‍ഷം കാണിക്കുന്നത്.

Tags:    
News Summary - cpm-bjp conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.