Posted On
date_range Updated On
date_range ആർ.എസ്.എസ്-ബി.ജെ.പി സർക്കാറിനെ പരാജയപ്പെടുത്തുകയാണ് സി.പി.എമ്മിെൻറ ലക്ഷ്യം -യെച്ചൂരി
കൊച്ചി: ആർ.എസ്.എസ് - ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെൻറ പ്രധാന ലക്ഷ്യ മെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർലമെൻറിലെ അംഗസംഖ്യ വർദ്ധിപ്പിക്കുക, മതനിരപേക്ഷ സർക്കാരിനായി നില നിൽക്കുക എന്നിവയാണ് തുടർ ലക്ഷ്യങ്ങൾ. റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിമാർ സാധരണ നിലയിൽ ഡൽഹി വിട്ടു പോകാറില്ല. എന്നാൽ ഈ ദിവസം അവസാനിക്കുന്നതിന് മുമ്പ് മോദി കേരളത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഇത് അവർക്ക് കേരളം എത്രമാത്രം പ്രധാനപ്പെട്ട താണന്നാണ് വ്യക്തമാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.