പ്രശാന്ത് ഭൂഷണ്‍

പ്രശാന്ത് ഭൂഷണിനെതിരെയുള്ള വിധി അസഹിഷ്ണുതയുടെ പ്രതിഫലനം -സി.പി.എം

ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്നുള്ള സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധി ദൗർഭാഗ്യകരവും അനാവശ്യവുമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. പ്രശാന്ത് ഭൂഷണിന്റെ രണ്ട് ട്വീറ്റുകൾ കോടതിയെ അപമാനിക്കുന്നതിനു സമമാണെന്നു കണ്ടെത്തുകവഴി, വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും രാജ്യത്തിന്റെ പരമോന്നത കോടതിക്ക് അനുയോജ്യമല്ലാത്ത ഇടുങ്ങിയ നിലപാടുമാണ് പ്രകടിപ്പിച്ചതെന്നും സി.പി.എം അഭിപ്രായപ്പെട്ടു.

വിധി പുനഃപരിശോധിക്കുകയും കേസിൽ ശിക്ഷാവിധികൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നതായിരിക്കും ഉചിതം.

വിയോജിപ്പുകളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ രാജ്യദ്രോഹവ്യവസ്ഥകൾ പോലുള്ള ക്രൂരമായ നിയമങ്ങളെ ഭരണകൂടം ഉപയോഗപ്പെടുത്തുന്ന, നിലവിലുള്ള അസഹിഷ്ണുതയുടെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷത്തെ ശക്തിപ്പെടുത്താൻ മാത്രമേ ഈ വിധി ഉപകരിക്കൂ -സി.പി.എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.