ആരോഗ്യമന്ത്രി മുന്നണിക്ക് അപമാനം; വിമർശനവുമായി സി.പി.ഐ

പത്തനംതിട്ട:  ആരോഗ്യവകുപ്പ് നിയന്ത്രിക്കാൻ വീണ ജോർജിന് കഴിയുന്നില്ല, ആരോഗ്യമന്ത്രി മുന്നണിക്ക് അപമാനമെന്ന് സി.പി.ഐ. വിമർശനം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സി.പി.ഐ. മന്ത്രിയെ വിമർശിച്ചത്. വീണ ജോർജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തർക്കം ഇടതു മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നും സി.പി.ഐ.പറഞ്ഞു.


കെ.കെ.ഷൈലജയുടെ പേര് പോയി, ആരോഗ്യവകുപ്പിൽ മന്ത്രിക്ക് നിയന്ത്രണമില്ലെന്നാണ് വിമർശനം. അതേസമയം ആരോഗ്യമന്ത്രിക്ക് ഫോൺ അലർജിയെന്ന വിമർശനം പിന്നെയും ഉയർന്നു. വീണ ജോർജിന്റെ ഇത്തരം സമീപനം ഇടത് മുന്നണിക്ക് ചേരുന്നതല്ല എന്നും സി.പി.ഐ. നേതാക്കൾ വ്യക്തമാക്കി.

Tags:    
News Summary - cpiagainstveenageorge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.