ആർ.എസ്​.എസും ബി.ജെ.പിയും അസഹിഷ്​ണുതയുടെ വക്താക്കൾ -കാനം

മാവേലിക്കര: ആർ.എസ്​.എസും ബി.ജെ.പിയും അസഹിഷ്​ണുതയുടെ വക്താക്കളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള തെക്കന്‍ മേഖല ജനജാഗ്രത യാത്രക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളോ വികസന പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യാതെ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷ യാത്രയില്‍ ഉടനീളം മുഴങ്ങിക്കേട്ടത് കൊലവിളിയും ഭീഷണികളുമാണ്. വ്യത്യസ്ത രാഷ്​ട്രീയ നിലപാടുകളെ വിമര്‍ശിക്കുമ്പോള്‍ തന്നെ പരസ്പരം ബഹുമാനവും സഹകരണവും ഉറപ്പാക്കുന്നതാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ രീതി.

മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തിനകത്തും പുറത്തും തടയാന്‍ ആർ.എസ്​.എസ് ശ്രമിച്ചത് നാം കണ്ടതാണ്. സമസ്ത മേഖലയിലും പുരോഗതിയിലേക്ക് കുതിക്കുന്ന കേരളത്തെ മോശമാക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നോട്ട്​ നിരോധനത്തിലൂടെ കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന്​ പറഞ്ഞ് രാജ്യത്തെ കുട്ടിച്ചോറാക്കിയെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - CPI Leader Kanam Rajendran attack to RSS and BJP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.