സി.പി.ഐ ഒറ്റക്കെട്ട്; പാർട്ടിക്കുള്ളിൽ വ്യത്യസ്ത സ്വരങ്ങളില്ല -കാനം

മലപ്പുറം: സി.പി.ഐ ഒറ്റക്കെട്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കുള്ളിൽ വ്യത്യസ്ത സ്വരങ്ങളില്ല. തന്നെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും അദ്ദേഹം പറഞ്ഞു. 

പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്ന ആളെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തങ്ങൾ എത്ര വലുതാണെന്നുള്ള ബോധ്യമുണ്ടെ്. കൺട്രോൾ കമിഷൻ റിപ്പോർട്ടു ചോർന്നത് സംബന്ധിച്ച് ചർച്ചയില്ലെന്ന് പറഞ്ഞ അദ്ദേഹം, കമീഷനിലുണ്ടായ അംഗങ്ങളുടെ മാറ്റം പുതുതായെത്തിയവർക്ക് വേണ്ടിയാണെന്നും കൂട്ടിചേർത്തു. അതേസമയം, കെ.എം മാണിയുടെ മുന്നണി പ്രവേശനത്തോട് എൽ.ഡി.എഫ് വിശാല വത്കരിക്കാൻ ഉദ്ദേശിച്ചിട്ടില്ലന്നായിരുന്നു കാനത്തിന്‍റെ മറുപടി.

മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് സമ്മേളനത്തിൽ ചർച്ച നടന്നില്ല. മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച വിമർശനങ്ങൾ പാർട്ടി പരിശോധിക്കും. മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പുനഃസംഘടന ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി. 

സംഘപരിവാറിനെ ചെറുക്കാൻ വിശാല മതേതര ജനാധിപത്യ ഇടതുപക്ഷ വേദിയാണ് ആവശ്യമാണെന്ന് കാനം പറഞ്ഞു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Tags:    
News Summary - cpi is just one- Kanam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.