തിരുവനന്തപുരം: സി.പി.എമ്മുമായുള്ള പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ സി.പി.െഎ നിർണായക സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ബുധനാഴ്ച ചേരും. മന്ത്രിസഭയോഗ ബഹിഷ്കരണം, സി.പി.എമ്മിെൻറ പരസ്യനിലപാട്, ജനയുഗത്തിലെ എഡിറ്റോറിയൽ, നേതാക്കളുടെ പ്രതിരോധം, മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിെൻറ പരസ്യപ്രസ്താവന, മൂന്നാർ വിഷയം, സെക്രേട്ടറിയറ്റിലെ മാധ്യമവിലക്ക്, മന്ത്രി ഇ. ചന്ദ്രശേഖരനെതിരായ സി.പി.എം ബഹിഷ്കരണം ഉൾപ്പെടെ വിഷയമാകും. രാവിലെ 10.30ന് പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് യോഗം. തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി ബനന്ധപ്പെട്ട് സി.പി.െഎ മന്ത്രിമാർ മന്ത്രിസഭയോഗം ബഹിഷ്കരിച്ചത് പാർട്ടിയിലെ പല നേതാക്കളും അറിഞ്ഞില്ലെന്നും ഇത് ചർച്ചചെയ്യുമെന്നും ദേശീയ നിർവാഹക സമിതിയംഗം കെ.ഇ. ഇസ്മായിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, എല്ലാ നേതാക്കളും അറിഞ്ഞുള്ള തീരുമാനമാണ് എടുത്തതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവും വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്ന നിലയിലുള്ള ഇസ്മായിലിെൻറ പ്രതികരണത്തിൽ പാർട്ടിയിൽ കടുത്ത വിയോജിപ്പുണ്ട്. സി.പി.എമ്മുമായുള്ള വിഷയങ്ങളും ചർച്ചയാകും. സി.പി.െഎ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും എം.എം. മണി ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളും സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ സി.പി.െഎക്കെതിരെ നടക്കുന്ന പ്രചാരണങ്ങളും ചർച്ചയാകും.
മൂന്നാർ വിഷയത്തിൽ സി.പി.െഎയെ ഒറ്റപ്പെടുത്താനുള്ള സി.പി.എമ്മിെൻറ നടപടികളും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ കാസർകോട് ജില്ലയിൽ ബഹിഷ്കരിക്കാനുള്ള സി.പി.എം നടപടിയുമെല്ലാം ചർച്ചയാകുമെന്നാണ് വിവരം. സെക്രേട്ടറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടിയും ചർച്ചയാകും. നടപടിയെ ശക്തമായ ഭാഷയിലാണ് കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും അപലപിച്ചത്. അതിന് പുറമെ മണ്ഡലം സമ്മേളനങ്ങളിൽ തങ്ങളുടെ ആധിപത്യം പുലർത്താനുള്ള ശ്രമങ്ങളും നേതാക്കൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.