Posted On
date_range Updated On
date_range തൃശൂരിൽ തിരിച്ചടിക്ക് സാധ്യതയെന്ന് സി.പി.ഐ വിലയിരുത്തൽ; 15 മണ്ഡലങ്ങളിൽ പാർട്ടി ജയിക്കും
തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് സി.പി.ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തൽ. 15 മണ്ഡലങ്ങളിൽ പാർട്ടി ജയിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
നേരിയ മാർജിനിൽ സംസ്ഥാനത്ത് എൽ.ഡി.എഫ തുടർഭരണം ഉണ്ടാകുമെന്നുമാണ് പാർട്ടി നിഗമനം. മൂവാറ്റുപുഴയും കരുനാഗപ്പള്ളിയുമുൾപ്പെടെ പല മണ്ഡലങ്ങളിലും കനത്തപോരാട്ടമാണ് നേരിടുന്നത്. 25 സീറ്റുകളിലായിരുന്നു ഇത്തവണ സി.പി.ഐ സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. ഇതിൽ പലതിലും കനത്ത പോരാട്ടം നടക്കുന്നുണ്ടെങ്കിലും വിജയിക്കാനാകുമെന്നുമാണ് വിലയിരുത്തൽ. സി.പി.ഐയുടെ നാല് മന്ത്രിമാരും ജയിച്ച് കയറും. ഇതിൽ കെ. രാജനും ജി.ആർ അനിലും തിളക്കമുള്ള വിജയം സ്വന്തമാക്കുമെന്നും പാർട്ടി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.