പരസ്യകശാപ്പ്​: റിജിൽ മാക്കുറ്റിയടക്കം എട്ടുപേർ അറസ്​റ്റിൽ

കണ്ണൂർ: കേന്ദ്രസർക്കാരി​​​​​​​​െൻറ കശാപ്പ്​ നിരോധനത്തിൽ പ്രതിഷേധിച്ച്​ ജനമധ്യത്തിൽ പരസ്യമായി കാളയെ അറുത്ത​ കേസിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ അറസ്​റ്റു ചെയ്​തു. കണ്ണൂർ സിറ്റി പൊലീസാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. 

വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്​ പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളതെന്നാണ്​ റിപ്പോർട്ട്​. പൊതുജനങ്ങൾക്ക്​ ശല്യമുണ്ടാക്കുന്ന തരത്തിൽ മാടിനെ അറുത്തുവെന്ന യുവമോർച്ചയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് നേരത്തെ ഇവർ​ക്കെതിരെ കേസെടുത്തിരുന്നു. 

പരസ്യകശാപ്പ്​ ദേശീയതലത്തിൽ വിവാദമായതിനെ തുടർന്ന്​ കണ്ണൂർ പാർലമെന്‍റ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയടക്കം മൂന്ന് പേരെയാണ് കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ജോസി കണ്ടത്തിൽ, സറഫുദീൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് രണ്ട് പേർ. 

കശാപ്പിനായുള്ള കന്നുകാലി കടത്തൽ നിയന്ത്രിച്ച്​ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ കണ്ണൂർ സിറ്റി ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത്​. ജനമധ്യത്തിൽ വെച്ച്​ മാടിനെ കശാപ്പ്​ ചെയ്​ത്​​ ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകുകയായിരുന്നു. യൂത്ത് കോൺഗ്രസ് നടപടി ബി.ജെ.പി അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയതലത്തിൽ തന്നെ പ്രചരിപ്പിക്കുകയും ഡൽഹി ബി.ജെ.പി വക്താവ് അടക്കമുള്ളവർ സംഭവത്തിൻറെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. 

നടപടിക്കെതിരെ എ.ഐ.സി.സി വൈസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി തന്നെ ട്വിറ്ററിലൂടെ പരസ്യമായി രംഗത്ത് വന്നിരുന്നു. തുടർന്ന്​ നേതാക്കൾക്കെതിരെ  ശക്തമായ നടപടിവേണമെന്ന് എ.ഐ.സി.സി ആവശ്യപ്പെട്ടതു പ്രകാരം കെ.പി.സി.സി നടപടി സ്വീകരിക്കുകയായിരുന്നു. 

Tags:    
News Summary - cow slaughter case in kannur: 8 persons arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.