കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യും -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരിൽ നിന്നും വാക്സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്രത്തിൽ നിന്ന് എത്ര വാക്‌സിന്‍ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ടെസ്റ്റ് പോസറ്റിവിറ്റി നിരക്കും കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴേക്കു വന്നത് ആശ്വാസകരമാണ്. മരണനിരക്കിൽ അൽപം വർധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ സ്ഥതിഗതികൾ മോശമായേക്കാം. സാധാരണഗതിയിൽ കോവിഡ് ബാധിതരായതിനു ശേഷവും ചില ശാരീരിക അസ്വസ്ഥതകൾ കാണിക്കാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.