ആലുവ: കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ ജാഗ്രത മുന്നറിയിപ്പുമായി റൂറൽ പൊലീസ്. കോവിഡ് 19 വാക്സിനേഷനായി മൊബൈലിൽ തട്ടിപ്പു സംഘം അയക്കുന്ന സന്ദേശം വിശ്വസിച്ച് മറുപടി നൽകാൻ പോയാൽ വലിയ നഷ്ടങ്ങൾ സംഭവിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
ഓൺലൈൻ അക്കൗണ്ടിലുള്ളത് കൈക്കലാക്കുകയാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ആധാർ കാർഡും ഈ മെയിൽ ഐഡിയുമൊക്കെയാണ് ഇവർ ആവശ്യപ്പെടുന്നത്. തുടർന്ന് മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ കൈമാറുന്നതോടെ ഒൺലൈൻ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും. വാക്‌സിൻ വിതരണം ചെയ്യുവാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടയിൽ ജനം ഇവരുടെ വലയിൽ വീഴുകയും ചെയ്യും.
ഒാൺലൈൻ ലോൺ, ജോലി, സമ്മാനപ്പൊതി, വിസ, ഇൻകം ടാക്‌സ് റീഫണ്ട് തുടങ്ങിയ രീതികളിൽ നടക്കുന്ന തട്ടിപ്പുകൾക്ക് സമാനമാണിതെന്ന് എസ്.പി പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് ഒാൺലൈൻ ബാങ്കിങ് സംവിധാനത്തിൽ നുഴഞ്ഞു കയറി രണ്ടു മാസത്തിൽ കേരളത്തിൽനിന്ന് ഒന്നരക്കോടി രൂപ തട്ടിയ കേസിലെ പ്രധാന പ്രതിയായ കൊൽക്കത്ത സ്വദേശിയെ ബംഗളൂരുവിൽ നിന്നും കഴിഞ്ഞയാഴ്ച റൂറൽ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.