‘കർണാടക മോഡൽ’ കേരളത്തിലും; കോഴിക്കോട് മുക്കത്ത് അതിർത്തി റോഡുകൾ പൊലീസ് കല്ലിട്ട് അടച്ചു

കൊടിയത്തൂർ (കോഴിക്കോട്): മുക്കത്ത് അതിർത്തി റോഡുകൾ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ - പു തിയനിടം, തേക്കിൻ ചുവട് - തോട്ടുമുക്കം, പഴംപറമ്പ്, തോട്ടുമുക്കം -എടക്കാട്ടുപറമ്പ്, പനം പിലാവ് - തോട്ടുമുക്കം എന്ന ീ അതിർത്തി ഉപറോഡുകളാണ് പൊലീസ് അടച്ചത്. അതേസമയം, മതിയായ രേഖകളുമായി എത്തുന്നവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്പോസറ്റുകൾ വഴി കടത്തിവിടുന്നുണ്ട്.

മുക്കം ജനമൈത്രി സബ് ഇൻസ്പെക്ടർ അസൈൻ, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാർഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകൾ അടച്ചത്. കരിങ്കല്ലുകൾ ലോറിയിൽ എത്തിച്ചാണ് റോഡുകൾ അടച്ചത്. പ്രദേശത്ത് പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അനധികൃതമായി ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തിലാണ് വഴികൾ അടച്ചതെന്ന് ജനമൈത്രി ഇൻസ്പെക്ടർ അസൈൻ പറഞ്ഞു.

കാസർകോട് അതിർത്തി റോഡുകൾ കർണാടക മണ്ണിട്ട് അടച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടർന്ന് നിരവധി രോഗികൾ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചിരുന്നു.

Tags:    
News Summary - covid update police road blocked by stone-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.