സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോവിഡ്; 21 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറു പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറാ യി വിജയൻ. 21 പേർ ഇന്ന് രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്തുനിന്നെത്തിയവരാണ്. ഒരാൾക്ക് സ മ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് കേസുകളും കണ്ണൂർ ജില്ലയിലാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് രോഗമുക്തരായ 21 പേരിൽ 19 പേർ കാസർകോട് ജില്ലക്കാരാണ്. രണ്ടു പേർ ആലപ്പുഴ ജില്ലക്കാരുമാണ്.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 408 പേർക്കാണ്. ഇതിൽ 114 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് ആകെ 46,323 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 62 പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19,756 സാമ്പിളുകളാണ് ഇതുവരെ കോവിഡ് പരിശോധനക്കയച്ചത്.

കുറഞ്ഞ മരണ നിരക്കും കൂടുതൽ രോഗമുക്തരും കേരളത്തിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മേയ് മൂന്ന് വരെ എല്ലാ ദിവസവും
മേയ് മൂന്ന് വരെ എല്ലാ ദിവസവും വാർത്താ സമ്മേളനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്താ സമ്മേളനം ഉപയോഗിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ്​ നിയന്ത്രണമായതിനെ തുടർന്ന്​ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ കാണൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കെ.എം ഷാജിയുമായി ബന്ധപ്പെട്ടും സ്​പ്രിംഗ്​ളർ കരാറുമായി ബന്ധപ്പെട്ടും മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചതാണ്​ വാർത്താ സമ്മേളനം നിർത്താൻ കാരണമെന്ന് പ്രചാരണമുണ്ടായി. ഇതിനുപിന്നാലെയാമ് മേയ് മൂന്ന് വരെ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉണ്ടാകുമെന്ന തീരുമാനം വന്നിരിക്കുന്നത്.

Tags:    
News Summary - Covid update by cheif minister Pinarayi Vijayan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.