50 ശതമാനം കിടക്ക കോവിഡ് ചികിത്സക്ക് മാറ്റിവെച്ചില്ല: ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

തിരുവനന്തപുരം: 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവെക്കണമെന്ന ജില്ല ഭരണകൂടത്തിന്‍റെ നിര്‍ദേശം പാലിക്കാത്ത ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. 24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ചില ആശുപത്രികള്‍ ഇതു പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.

Tags:    
News Summary - covid treatment facility show cause notice to hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.