കോവിഡ്​: ഇരുചക്രവാഹനങ്ങളുടെ എണ്ണം വർധിച്ചു; ലൈസൻസെടുക്കാനാവാതെ വലയുന്നു

വെള്ളമുണ്ട: കോവിഡ് കാലത്തെ പ്രതിസന്ധിയിൽ പൊതുഗതാഗത സംവിധാനം കുറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ വാങ്ങിയവർ ലൈസൻസെടുക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പി​െൻറ വാഹന പരിശോധന ഉൾപ്രദേശങ്ങളിലേക്ക് നീട്ടിയതോടെ കുടുങ്ങുന്നതിൽ ഏറെയും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരാണ്. 2020 മാർച്ച് മുതൽ കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതോടെ പൊതു ഗതാഗത സംവിധാനം താറുമാറാണ്. ഇതോടെ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നവർ വർധിച്ചു.

ഈ കാലയളവിൽ ലൈസൻസ് തരപ്പെടുത്താനാവാത്തവരാണേറെയും. മോട്ടോർ വാഹന വകുപ്പ് ഡിജിറ്റൽ പരിശോധനയിൽ വാഹനത്തി​െൻറ നമ്പറും ലൈസൻസ് ഇല്ലെങ്കിൽ ഓടിച്ച വ്യക്തിയുടെ ഫോട്ടോയും എടുത്ത് ഇ-പോസ് മെഷീനിലോ മൊബൈലിലോ കുറ്റാരോപണ പത്രിക തയാറാക്കുകയാണ്.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് ഇപ്പോഴത്തെ നിയമം അനുസരിച്ച് 10,000 രൂപ പിഴ അടക്കേണ്ടി വരും. അതേസമയം, ലൈസൻസില്ലാത്ത ആളുകൾക്ക് മോട്ടോർ വാഹന വകുപ്പി​െൻറ വെബ്സൈറ്റിൽ കയറി ഫീസ് ഒടുക്കി ലേണേഴ്സ് ലൈസൻസ് കരസ്ഥമാക്കാം എന്ന് അധികൃതരും പറയുന്നു.

അതിനുള്ള ടെസ്​റ്റ്​ അവരവരുടെ വീട്ടിൽനിന്നുതന്നെ മൊബൈലിലോ കമ്പ്യൂട്ടറിലോ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വയനാട് പോലുള്ള പിന്നാക്ക ജില്ലകളിൽ ഈ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താനുമാവുന്നില്ല. പകരം സംവിധാനം ഇല്ലാത്തതിനാൽ ലൈസൻസില്ലാതെ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നവർ പോലും നടപടിക്ക് വിധേയരാവുന്നു.

Tags:    
News Summary - Covid: The number of two-wheelers has increased; Unable to get license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.