ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ രണ്ടാമത്തെ ഫലം നെഗറ്റിവ്; മൂന്നാം ഫലം നാളെ

തൊടുപുഴ: ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തക​​​െൻറ രണ്ടാമത്തെ സ്രവപരിശോധന ഫലം നെഗറ്റിവ്. അടുത്ത ഫലം കൂടി നെഗറ്റിവായാൽ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം. മൂന്നാമത്തെ പരിശോധന ഫലം നാളെ ലഭിക്കും. അതേസമയം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ സുഹൃത്തിനാണ് ഇടുക്കിയിൽ ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള പൊതുപ്രവർത്തകന് മൂന്നാമത്തെ പരിശോധന ഫലം നെഗറ്റിവ് ആയാൽ ആശുപത്രി വിടാം. എങ്കിലും അടുത്ത 28 ദിവസംകൂടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

പൊതുപ്രവർത്തകനെ 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തി​​​െൻറ പരിശോധന ഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. 26ന് വന്ന പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൊതുപ്രവർത്തകനുമായി ഇടപഴകിയ ആയിരത്തിലേറെ ആളുകളാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ പലരുടെയും പരിശോധനഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.

ഇടുക്കിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചയാൾ ചുരുളി സ്വദേശിയാണ്. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റി.

Tags:    
News Summary - covid tests negative for idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.