തൂങ്ങിമരിച്ചയാൾക്ക് കോവിഡ്; കോഴിക്കോട്ട് ഏഴ് പൊലീസുകാർ ക്വാറന്‍റീനിൽ

കോഴിക്കോട്: തൂങ്ങിമരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരെ ക്വാറന്‍റീനിലാക്കി. വയോധികന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയത്.

ശനിയാഴ്ച ഉച്ചക്കാണ് സെക്യൂരിറ്റി ജീവനക്കാരനായ വെള്ളയിൽ കുന്നുമ്മലിൽ കൃഷ്ണൻ (68) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ജീവനൊടുക്കിയതെന്നായിരുന്നു റിപ്പോർട്ട്. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് ഫലം വന്നതോടെയാണ് ഇയാൾക്ക് കോവിഡ് ബാധിച്ചിരുന്നെന്ന് വ്യക്തമായത്.

അതേസമയം, ഇയാൾക്ക് എങ്ങിനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.