representative image

കോവിഡ് ദുരിതാശ്വാസ പ്രവർത്തനം: സേവഭാരതിയെ ഒഴിവാക്കിയ കലക്ടറുടെ ഉത്തരവ് റദ്ദാക്കി

കൊച്ചി: ദേശീയ സേവഭാരതിയെ കണ്ണൂർ ജില്ലയിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയ കലക്ടറുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഒഴിവാക്കുന്നതിന്​ മുമ്പ്​ സേവഭാരതിയെകൂടി കേൾക്കേണ്ടിയിരു​െന്നന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ എൻ. നഗരേഷി​െൻറ ഉത്തരവ്​.

കണ്ണൂർ ജില്ലയിലെ കോവിഡ് സെൻററുകളിലുൾപ്പെടെ പ്രവർത്തിക്കാൻ മേയ് 22ന്​ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ സേവഭാരതിയെ റിലീഫ് ഏജൻസിയായി നിയോഗിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം ഉത്തരവ്​ പിൻവലിച്ചു. ഒരു രാഷ്​ട്രീയപാർട്ടിയുടെ ചിഹ്നവും മറ്റും ഉപയോഗിച്ചാണ് ഇവർ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന്​ ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വാർഡ് കൗൺസിലറുമടക്കം നാലുപേർ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി.

നോട്ടീസ് നൽകി തങ്ങൾക്കു പറയാനുള്ളത്​ കേൾക്കാതെ കലക്ടർ നടപടിയെടുത്തത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദ​േ​ത്താട്​ കോടതിയും യോജിച്ചു. കലക്ടർക്ക് ഇവരെ ഒഴിവാക്കാൻ അധികാരമുണ്ടെന്നായിരുന്നു സർക്കാറി​െൻറ വാദം.

ഹരജിക്കാരെ ഒഴിവാക്കിയത് താൽക്കാലിക നടപടിയാണെന്നും ഇവരുടെ ഭാഗം കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും സർക്കാർ വിശദീകരിച്ചു. ഹരജി വരുന്നതുവരെ ഇത്തരം നടപടി സ്വീകരിക്കാതിരുന്നതെന്തെന്ന്​ ആരാഞ്ഞ കോടതി തുടർന്ന്​ ഉത്തരവ്​ റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - covid relief work: Collector's order dismissing Sevabharati has been canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.